ന്യൂഡൽഹി: ധാക്കയിലെ അമേരിക്കൻ സാന്നിധ്യം നിരീക്ഷിച്ച് ഭാരതം. അമേരിക്കൻ മുൻ അംബാസിഡറുടെ പതിവ് ബംഗ്ലാദേശ് സന്ദർശനങ്ങളും സംശയത്തിന്റെ നിഴലിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ ബംഗ്ലാദേശിലെ യുഎസ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
അടുത്തിടെ ധാക്കയിൽ യുഎസ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയേറുകയാണ്. പോസ്റ്റുമോർട്ടം കൂടാതെയാണ് കമാൻഡ് ഇൻസ്പെക്ടർ ജനറലിന്റെ മൃതദേഹം യുഎസ് എംബസിക്ക് കൈമാറിയത്. യുഎസ് കമാൻഡ് ഇൻസ്പെക്ടർ ടെറസ് ആർവൽ ജാക്സണാണ് ധാക്കയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ പാക് ഉദ്യോഗസ്ഥരും ധാക്ക സന്ദർശിച്ചിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.















