മലപ്പുറം: വേങ്ങരയിൽ വാഴയിലയിൽ പൊതിഞ്ഞ നിലയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.സ്കൂട്ടറിൽ നിന്നാണ് ഇലയിൽ പൊതിഞ്ഞ നിലയിലുള്ള പണം കണ്ടെത്തിയത്.
വേങ്ങര മൂരിയാട് പാലത്തിന് സമീപത്ത് വച്ചാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണത്തിരക്കിൽ ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാനാണ് ഇത്തരം ഒരു മാർഗം സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. കള്ളപ്പണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.















