സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു പവൻ കല്യാണിന്റെ ജന്മദിനം. മലയാള, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നും നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. ഇതിൽ നിവിൻ പോളിയുടെ ആശംസകൾക്ക് പവൻ കല്യാൺ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. നിവിന്റെ ആശംസാകുറിപ്പ് റീപോസ്റ്റ് ചെയ്തയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജീവിതത്തിലുടനീളം ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും നിസ്വാർത്ഥമായ സേവനത്തിലൂടെ ഇനിയും മാറ്റങ്ങൾ ഉണ്ടാകട്ടെയെന്നും നിവിൻ പോളി കുറിച്ചു. താങ്കളുടെ ആശസകൾക്ക് നന്ദി അറിയിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് പവൻ കല്യാണ് പോസ്റ്റ് പങ്കുവച്ചത്. താങ്കളുടെ കഥാപാത്രങ്ങളെ ഞാൻ ആരാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓംശാന്തി ഒശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങൾ- എന്ന് പവൻ കല്യാൺ കുറിച്ചു.















