ബെംഗളൂരു: മാദ്ധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ആർ വി ദേശ്പാണ്ഡെ. പ്രവസിക്കാൻ സംസ്ഥാനത്ത് നല്ല ആശുപത്രികളില്ലെന്ന് ആരോപിച്ച വനിത മാദ്ധ്യമപ്രവർത്തകയെയാണ് ആർ വി ദേശ്പാണ്ഡെ അധിക്ഷേപിച്ചത്. വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു എംഎൽഎയുടെ പരാമർശം.
ജോയ്ഡയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇല്ലാത്തതിനെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തക ചോദ്യം ഉന്നയിച്ചത്. അടിയന്തരമായി ആശുപത്രി വേണമെന്നും അത് ഇല്ലാത്തതിനാൽ ഗർഭിണികൾ കഷ്ടപ്പെടുകയാണെന്നും മാദ്ധ്യമപ്രവർത്തക പറഞ്ഞു. ഇത് കേട്ടതും മാദ്ധ്യമപ്രവർത്തകയ്‌ക്ക് നേരെ തിരിയുകയായിരുന്നു എംഎൽഎ. അശ്ലീലച്ചിരിയോടെയാണ് ദേശ്പാണ്ഡെ സംസാരിച്ചത്.
“നിങ്ങൾക്ക് പ്രസവിക്കാനുള്ള സംവിധാനം വേറെ ഏർപ്പെടുത്തി തരാം. സമയമാകുമ്പോൾ നിനക്ക് വേണ്ടി ഞാൻ അത് ചെയ്തുതരാം” എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ദേശ്പാണ്ഡെയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ നിരവധി പേരാണ് രംഗത്തെത്തിയത്.















