പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. സംസ്ഥാനത്തെ 23 ജില്ലകളിലും ദുരന്തം ബാധിച്ചിട്ടുണ്ട്. 1,400 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
മൂന്ന് ലക്ഷം ഏക്കർ കൃഷി സ്ഥലത്തിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 20,000 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ വരെ അടച്ചിടും. മൊഹാലി, ഫിറോസ്പൂർ, കപൂർത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ചത്. വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതതടസമുണ്ടായി. ബിയാസ്, രവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകി. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കളിൽ വെള്ളം കയറിയതോടെ ഗതാഗതതടസമുണ്ടായി. ബിയാസ്, രവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകി. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.















