ന്യൂഡൽഹി: ഛണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയുടെ പ്രസിഡൻ്റായി ഗൗരവ് വീർ സോഹൽ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു എബിവിപി സ്ഥാനാർത്ഥി പഞ്ചാബ് സർവകലാശാല പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. 3147 വോട്ട് കരസ്ഥമാക്കിയ ഗൗരവ് 514 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിരാളി സുമിത് ശർമയെ തോൽപ്പിച്ചത്.

ഐ.എൻ.എസ്.ഒ (INSO) എച്ച്.ആർ.എസ്.സി (HRSC) സഖ്യത്തിൽ മത്സരിച്ച എബിവിപിക്ക് ചരിത്ര വിജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ഗൗരവ് തന്റെ കരുത്ത് കാട്ടിയിരുന്നു.
തന്നെ വിജയിപ്പിച്ച എല്ലാ വിദ്യാർത്ഥി സഹോദരങ്ങൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് ഗൗരവ് വീർ സോഹൽ പറഞ്ഞു. തന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് എബിവിപി പ്രവർത്തരും തങ്ങളുടെ സഖ്യ കക്ഷികളുമാണ്. പഞ്ചാബ് സർവകലാശാല വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊള്ളുമെന്നും ഗൗരവ് വീർ പറഞ്ഞു.















