തൃശൂർ : ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി . ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.
വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് അമ്പതിനായിരം രൂപയും 7 കുപ്പി മദ്യവും പിടികൂടി . ഇയാൾ ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. ഇക്കാര്യത്തിലുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തൃശ്ശൂർ ചിറങ്ങരയിൽ വച്ചാണ് വിജിലൻസ് സംഘം ഇയാളെ തടഞ്ഞു നിർത്തി പരിശോധന നടത്തിയത്.















