‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ വെള്ളാപ്പള്ളി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2025, 09:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും ,  ഇതിനെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ, അദ്ദേഹം വേദി വിട്ടതിന് ശേഷമാണ് വെള്ളാപ്പള്ളി ഈ പരാമർശം നടത്തിയത്.

ലോകത്ത് ശാശ്വതമായ സമാധാനം ഉണ്ടാകാൻ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ മാത്രമാണ് ഏക പരിഹാരമെന്ന് പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗം ആരംഭിച്ചത്. “തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് എല്ലാ മതങ്ങളും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നുവെന്ന് വിമർശിച്ചു.

“മുസ്‌ലിം സമുദായം ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത മഹത്തായ ദുരിതമായിരുന്നു മലബാര്‍ കലാപം. അത് കേട്ടറിഞ്ഞ ഗുരുദേവൻ എന്താണ് ആ ദുഃഖം എന്തെന്നറിയാൻ കുമാരനാശാനെ അവിടേക്ക് അയച്ചു,” അദ്ദേഹം പറഞ്ഞു.

കുമാരനാശാൻ അവിടെ പോയി സത്യങ്ങളെല്ലാം ഗുരുവിനോട് പറഞ്ഞപ്പോഴാണ് സർവമത സമ്മേളനം വിളിച്ചുകൂട്ടാൻ ഗുരുവിന് പ്രേരണയായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കുമാരനാശാൻ ഇതിനെക്കുറിച്ച് ഒരു കാവ്യം എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ചരിത്രം പോലും മാറ്റി മറിച്ചുകൊണ്ട് അതിനെ സ്വാതന്ത്ര്യസമരമാക്കാനാണ് പലരും ശ്രമിക്കുന്നത്. ഗുരുദർശനങ്ങൾ നമ്മൾ മാത്രം ഉൾക്കൊള്ളുകയും മറ്റാരും അതിന് തയ്യാറാകാതെയിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാൻ ഗുരുദർശനം മാത്രമാണ് ഒറ്റമൂലി,” വെള്ളാപ്പള്ളി തന്റെ വാക്കുകൾ അവസാനിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പെരിങ്ങമല ശാഖ നിർമ്മിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

Tags: 1921 Malabar RiotCHIEF MINISTER PINARAYI VIJAYANFEATURED2Vellappally Natesan
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies