തിരുവനന്തപുരം: ഓണത്തിന് പതിവ് പോലെ ഇത്തവണയും റെക്കോർഡ് മദ്യ വിൽപ്പന. പത്ത് ദിവസം കൊണ്ട് 826.5 കോടിയുടെ മദ്യമാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെതാണ് വർധനവ്.
ഉത്രാടത്തിന് മാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 126 കോടിയിരുന്നു. ഒരു ദിവസത്തെ കണക്ക് പരിശോധിച്ചാൽ 11 കോടിയുടേതാണ് വർധന.
ഇത്തവണ മദ്യം വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്. ഔട്ട്ലെറ്റ് പ്രകാരമുള്ള കണക്ക് നോക്കിയാൽ കരുനാഗപ്പള്ളിയാണ് ഒന്നാമത്. കൊല്ലം ആശ്രാമം, മലപ്പുറം എടപ്പാൾ, തൃശൂർ ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവയാണ് തൊട്ടു പിന്നാലെയുള്ളത്. ഒരു ദിവസം കൊണ്ട് ഒരു കോടിയിലധികം മദ്യം വിറ്റ ആറ് ഔട്ട്ലെറ്റുകൾ സംസ്ഥാനത്തുണ്ട്. കൊല്ലം, തൃശൂർ ജില്ലയിലാണ് ഇവയുള്ളത്. സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് വഴി 67 ലക്ഷം രൂപയുടെ മദ്യവും പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചിരുന്നു.















