ജോധ്പൂർ ലാൽസാഗറിൽ മൂന്ന് ദിവസത്തെ ആർഎസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന ചെയ്തു.
സമന്വയ ബൈഠക്ക് ഇന്ന് മുതല്‍ സപ്തംബര്‍ 7 വരെയാണ് നടക്കുക . രാഷ്‌ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദുപരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, വിദ്യാ ഭാരതി, ബിഎംഎസ് തുടങ്ങി ആര്‍എസ്എസ് ആശയത്തില്‍ പ്രചോദിതരായ വിവിധ മേഖലകളിലെ 32 സംഘടനകളില്‍ നിന്ന് നിശ്ചയിക്കപ്പെട്ട കാര്യകര്‍ത്താക്കളാണ് ബൈഠക്കില്‍ പങ്കെടുക്കുന്നത്.മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബൈഠക്കിൽ ഏകദേശം 320 കാര്യകർത്താക്കൾ പങ്കെടുക്കും.















