‘ഗുരുവായൂർ അക്ഷരാർത്ഥ സദസ്സ്’ ഞാറാഴ്ച ചതയം നാളിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള ശ്രീ ഗുരുവായൂരപ്പൻ മണ്ഡപത്തിൽ നടക്കും. ഉച്ചയ്‌ക്ക് ഒരു മണി മുതൽ രണ്ടര വരെയാണ് പരിപാടി. മാതൃഭാഷമലയാളം, അക്ഷരാർത്ഥം, സർഗ്ഗസാഗര, ഗുരുവായൂർ ശ്രീകൃഷ്ണ ഭക്ത സംഘം എന്നീ നാല് സംഘങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മലയാള ഭാഷ, കല, സംഗീതം, സാഹിത്യം, സംസ്കാരം തുടങ്ങിയ മലയാളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രമായ ആശയ വിനിമയം സാധ്യമാക്കുന്ന സദസ്സ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനപരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. മലയാള നാടിന്റേയും മലയാള ദേശവാസികളുടേയും അർത്ഥ പ്രാപ്തിയും സമഗ്രമായ അഭിവൃദ്ധിയും ഇതിന്റെ ലക്ഷ്യമാണ്.
എല്ലാ അക്ഷരാർത്ഥ പ്രേമികളും സകുടുംബം ഗുരുവായൂർ അക്ഷരാർത്ഥ സദസ്സിന്റെ ഈ പ്രഥമസമ്മേളനത്തിലേയ്‌ക്ക് പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.















