സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയ വെളുപ്പിക്കൽ. ഓണാശംസകൾ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ റീപോസ്റ്റ് ചെയ്താണ് പിആർ വർക്കുകൾ നടക്കുന്നത്.
സ്ത്രീകളുടെ ആരോപണങ്ങളെ തുടർന്ന് കരിപുരണ്ട് നാണംക്കെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖം വെളുപ്പിക്കാനുള്ള നീക്കങ്ങളാണ് സോഷ്യൽമീഡിയയിൽ അരങ്ങേറുന്നത്. “തിരിച്ചുവരവിന്റെ പാതയിൽ രാഹുൽ മാങ്കൂട്ടത്തിൽ”ഇത്തരത്തിൽ പല അക്കൗണ്ടുകളിൽ നിന്നാണ് പോസ്റ്റുകൾ വരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് ലഭിച്ച ലൈക്കുകളും ഷെയറുകളും പരാമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രാഹുലിന്റെ ചിത്രവുമുണ്ട്. ഒരേ കാര്യങ്ങൾ പല അക്കൗണ്ടുകൾ വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കികൊണ്ട് രാഹുലിന് പിന്തുണക്കുന്നതിനുള്ള പിആർ വർക്കുകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പോസ്റ്റുകൾ.















