ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പം സമയം ചെലവഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓണാഘോഷത്തോടനുബന്ധിച്ച് പ്രതീക്ഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിലാണ് പരിപാടി നടന്നത്. പതിവ് തെറ്റിക്കാതെയാണ് ട്രാൻസ്ജെൻഡർ സമൂഹത്തെ ചേർത്ത് പിടിക്കാൻ കേന്ദ്രമന്ത്രി എത്തിയത്.
സോഷ്യൽമീഡിയയിലെ പ്രമുഖ ഇൻഫ്ലുവൻസർമാരും പരിപാടിയുടെ ഭാഗമായിരുന്നു. അവർക്കൊപ്പം ഏറെനേരം ചെലവഴിച്ച് കുശാലന്വേഷണവും നടത്തി സദ്യയും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്. ട്രാൻസ്ജെൻഡേഴ്സിനോടൊപ്പം ഏറെ നേരം ചെലവിട്ട കേന്ദ്രമന്ത്രി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
സമൂഹത്തിന്റെ അംഗീകാരം ഇന്ന് തങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഇത്തരം ചേർത്തുപിടിക്കലുകളാണെന്ന് ട്രാൻസ്ജെൻഡേഴ്സ് ജനംടിവിയോട് പറഞ്ഞു. ആരും ഇല്ലാത്തവർക്ക് ദൈവമുണ്ട് എന്ന് പറയുന്നത് പോലെയാണ് തങ്ങൾക്ക് സുരേഷ് ഗോപി സാറെന്നും ദൈവതുല്യനായ അദ്ദേഹത്തോടൊപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അവർ പറഞ്ഞു.















