തൃശ്ശൂർ: പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം. ചരിത്രത്തിലാദ്യമായി തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു. മന്ത്രി സുരേഷ് ഗോപി മുൻകൈയടുത്താണ് ധനസഹായം ലഭ്യമാക്കുന്നത്.
എട്ട് പുലിക്കളി സംഘങ്ങൾക്കായി 24 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം സഹായം ലഭിക്കും. ഡിപിപിഎച്ച് ( domestic promotion and publicity including hospitality) സ്കീം പ്രകാരമാണ് തുക നൽകുന്നതെന്ന് മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ ) പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും മന്ത്രി അറിയിച്ചു.















