കൊല്ലം : അത്തപ്പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിൽ കേസെടുത്ത സംഭവത്തിന് പിന്നാലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി പ്രവർത്തകർക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിക്കൊണ്ട് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.
അത്തപ്പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് 27 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപക്കുറ്റം ആരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ വിമർശിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രി നേരിട്ട് ക്ഷേത്രത്തിൽ എത്തിയത്.















