ടെൽഅവീവ് : ഇസ്രയേലിലെ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം. തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളം താത്ക്കാലികമായി അടച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇക്കാര്യം ഇസ്രയേൽ പ്രതിരോധസേന സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണാണ് വിമാനത്താവളത്തിന് പരിസരത്ത് പതിച്ചത്. രണ്ട് വിമാനങ്ങൾ വെടിവച്ചിട്ടതായി ഇസ്രയേൽ സേന അറിയിച്ചു. ടെർമിനലിന് സമീപത്തായി പുക ഉയർന്നതോടെ അടിയന്തര നടപടികൾ ആരംഭിച്ചിരുന്നു.
യെമൻ തലസ്ഥാനമായ സനായിൽ ഇസ്രേയൽ നടത്തിയ ആക്രമണത്തിൽ ഗ്രൂപ്പിന്റെ തലവനായ അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ആക്രമണമുണ്ടായത്. ഗാസയിലും ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കരാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.















