കൊൽക്കത്ത: ബംഗാളിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളായ ചന്ദൻ മല്ലിക്, ബിശ്വാസ് എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയെ ഫ്ലാറ്റിൽ എത്തിച്ചാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്. പെൺകുട്ടി നിലവിളിച്ചെങ്കിലും ആരും അറിഞ്ഞിരുന്നില്ല. അടുത്ത ദിവസം പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങി. പിന്നീട് കുടുംബത്തോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.















