ന്യൂഡൽഹി: ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ലോബിയിസ്റ്റായ ജേസൺ മില്ലൺ. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ജേസൺ മില്ലൺ എക്സിൽ കുറിച്ചു.
യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വിള്ളൽവീണ സാഹചര്യത്തിലാണ് കൂടിക്കാഴച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് വിവരം.
ട്രംപ് ഭരണകൂടത്തിലേക്കുള്ള നയതന്ത്ര ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ അടുത്തിടെ ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചിരുന്നു. ജേസൺ മില്ലണിന്റെ നേതൃത്വത്തിലാണ് ലോബിയിംഗ് പ്രവർത്തിക്കുന്നത്. ട്രംപിന്റെ അടുത്ത വിശ്വസ്തനായ മില്ലർ, വാഷിംഗ്ടണിൽ ഇന്ത്യൻ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന വിദേശ ഏജന്റ് കൂടിയാണ്.
ഇന്ത്യയെ അടുത്ത പങ്കാളിയെന്ന് അടുത്തിടെ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പരാമർശിച്ചിരുന്നു. മോദിയുമായി എനിക്ക് എപ്പോഴും സൗഹൃദമുണ്ടായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങൾ എപ്പോഴും സുഹൃത്തുക്കളായിരിക്കും. ഇന്ത്യയും യുഎസും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ട്രംപ് കുറിച്ചു. ഇതിന് മറുപടിയായി മറ്റൊരു പോസ്റ്റും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.















