ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. പത്ത് പേരെയാണ് അറസ്റ്റ് ചെയിതിരിക്കുന്നത്.
ഡൽഹിയും അയൽ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ ഗൂഢാലോചന. നവജാതശിശുക്കളെ മോഷ്ടിക്കുകയും വാങ്ങുകയും ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ റാക്കറ്റ് ഏറെ നാളായി നഗരത്തിൽ സജീവമായി പ്രവർത്തിക്കുന്നുവെന്നാണ് വിവരം. ഇവർക്ക് പിന്നിൽ വലിയൊരു ശൃംഖലയുണ്ട്. അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ വിശദവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















