മോഹൻലാലിനെ കുറിച്ച് മനസുതുറന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ഓർമകളും സത്യൻ അന്തിക്കാട് പങ്കുവച്ചു. മോഹൻലാൽ കൂടെയുണ്ടെങ്കിൽ സിനിമ ഒരു ജോലിയല്ലെന്നും അതൊരു ആനന്ദമാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. തൃശൂരിലെ തിയേറ്ററിൽ ഹൃദയപൂർവം കാണാൻ എത്തിയ പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മോഹൻലാലും ഞാനും ഒന്നിക്കുന്നു എന്നതാണ് ഹൃദയപൂർവ്വം സിനിമയുടെ പ്രത്യേകതയും എന്റെ സന്തോഷവും. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം മുതൽ ലഭിക്കുന്ന പ്രതികരണം ആവേശമുണ്ടാക്കുന്നു”.
ഒരു കുടുംബ സിനിമയാണ് ഹൃദയപൂർവം. മോഹൻലാൽ കൂടെയുണ്ടെങ്കിൽ സിനിമ ഒരു ജോലിയല്ല, ആനന്ദമാണ്. ലാലും ഞാനും ഒരുമിച്ചുള്ള രസതന്ത്രം വല്ലാത്തൊരു അനുഭവമായിരുന്നു. ചിത്രം വലിയ വിജയമായി മാറുന്നുവെന്ന പ്രതികരണമാണ് ലഭിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.