പാറ്റ്ന: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്ഥലം എംപി എത്തിയത് കർഷകന്റെ തോളിലേറി. ബിഹാറിലെ കത്തിഹാറിലാണ് സംഭവം നടന്നത്. കോൺഗ്രസ് എംപി താരിഖ് അൻവറിനെ കർഷകൻ തോളിലേറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുട്ടോളം വെള്ളമുള്ള വയലിലൂടെ ഗ്രാമവാസികൾ കോൺഗ്രസ് എംപിയെ ചുമന്ന് കൊണ്ടു പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കോൺഗ്രസിറെ വിവിഐപി സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ‘ ഇതാണ് കോൺഗ്രസിന്റെ അവകാശബോധം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ പോലും വിവിഐപി പ്രോട്ടോകോളാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പരിഹസിച്ചു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കർഷകരെ “അപമാനിക്കുന്നു”എന്നും അദ്ദേഹം ആരോപിച്ചു. “കോൺഗ്രസ് എംപി വിവിഐപി മോഡിലാണെന്നും രാഹുൽ ഗാന്ധി അവധിക്കാല മോഡിലാണെന്നും എഎപി ഒളിച്ചിരിക്കുന്ന മോഡിലാണെന്നും” പൂനവല്ല ചൂണ്ടിക്കാട്ടി.