കുവൈറ്റ് സിറ്റി: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ നടത്തിവരുന്ന കുട്ടികളുടെ ചിത്രരചന മത്സരം സെപ്റ്റംബർ മാസം 19ന് നടക്കും. ‘മഴവില്ല് – 2025 എന്ന പേരില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഉച്ചയ്‌ക്ക് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് ‘കേര’ നടത്തുന്ന ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്. സൗജന്യ രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക – 65557002, 60706276, 94079775, 90063786.










