കോട്ടയം: ഗുഡ്സ് ട്രെയിനു മുകളിലൂടെ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിക്ക് ഷോക്കേറ്റു ഗുരുതര പരിക്ക്.
കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.കടുത്തുരുത്തി പോളിടെക്നിക് വിദ്യാർഥിയായ അദ്വൈതിനാണ് അപകടം പറ്റിയത്.
അദ്വൈതിനെ മെഡിക്കൽ കോളേജിൽ കോട്ടയം പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. എറണാകുളം കുമ്പളം സ്വദേശിയാണ് അദ്വൈത്.















