കോഴിക്കോട് : സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയുടെ രോഗം ഗുരുതരമാണ്.
മലപ്പുറം സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും രാമനാട്ടുകര സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.
ഇതോടെ നിലവിൽ രോഗം ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം 10 ആയി.















