പാരീസ്: നേപ്പാളിലെ അക്രമത്തിന്റെ തീ ഇതുവരെയും അണഞ്ഞിട്ടില്ല. ഇതേത്തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസും കത്തുകയാണ്.ബ്ലോക്ക് എവരിതിംഗ് പ്രസ്ഥാനത്തിന്റെ ബാനറിലാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് . പാരീസിലെ എല്ലായിടത്തും അവർ തീയിട്ടു. അക്രമത്തെ തുടർന്ന് 200 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാരീസിലും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. അക്രമം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും 200 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാരീസിലെ എല്ലാം അടച്ചിടുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, പ്രതിഷേധക്കാർ അവരുടെ ലക്ഷ്യങ്ങളിൽ പരാജയപ്പെട്ടുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റാലിയോ പറഞ്ഞു.
ഫ്രഞ്ച് നഗരമായ റെന്നസിന്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രതിഷേധക്കാർ ഒരു ബസ് കത്തിച്ചു. ഇത് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടാക്കുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ഫ്രഞ്ച് സർക്കാരിലെ സ്ഥിരത ഇല്ലായ്മയാണ് ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഫ്രാൻസിൽ നാലു പ്രധാനമന്ത്രിമാരാണ് മാറ്റപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി പ്രതിരോധ മന്ത്രി ലെ കോർണൈലിനെ നിയമിച്ചിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ കലാപം ഉണ്ടായത്.















