തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും പെരുവിള പുല്ലൂര്‍ക്കോണത്ത് ലിനു രാജിന്‌റെ മകളുമായ നയന (17) ആണ് മരിച്ചത്.
രാവിലെ ഏറെ വൈകി വീട്ടുകാര്‍തട്ടിവിളിച്ചിട്ടും എഴുന്നേല്‍ക്കാഞ്ഞതിനാല്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് നയനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നെന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പാറശാല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.















