കോട്ടയം: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് കേരളത്തിൽ ആയുര്‍വേദ ചികിത്സ. കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമയ്‌ക്കുമാണ് ചികിത്സ. 10 ദിവസം അദ്ദേഹം ആയുർവേദ ആശുപത്രിയിലുണ്ടാകും.
ബുധനാഴ്ച വൈകുന്നേരമാണ് കെജ്രിവാളും സംഘവും വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയിൽ ആശുപത്രിയില്‍ എത്തിയത്. കേരള പൊലീസും അരവിന്ദ് കെജ്രിവാളിന് അകമ്പടി സേവിച്ചിരുന്നു. ഇന്നലെ ഉച്ച മുതല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. 2016ല്‍ ബെംഗളൂരുവില്‍ നിന്ന് കെജ്രിവാൾ പ്രകൃതി ചികിത്സ തേടിയിരുന്നു. ചികിത്സയ്‌ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.















