ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളവുമായി ബന്ധപ്പെട്ട് ഭാരതീയർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ഭാരതീയരെ റിക്രൂട്ട് ചെയ്യുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർദേശം.
കൂലിപ്പട്ടാളത്തിൽ അകപ്പെട്ടവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മോചനത്തിനായി ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അതോറിറ്റിയുമായി സംസാരിക്കുന്നുണ്ട്. കൂലിപ്പട്ടാളത്തിന്റെ ഭാഗമായ ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
127 ഇന്ത്യക്കാർ റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്നതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ ഈ വർഷമാദ്യം അറിയിച്ചിരുന്നു. ഇതിൽ 98 പേരെ നയതന്ത്ര ഇടപെടലിലൂടെ തിരികെ കൊണ്ടുവന്നിരുന്നു. 12 പേർ കൊല്ലപ്പെട്ടു. ബാക്കി 16 പേർ കാണാതായവരുടെ പട്ടികയിലാണുള്ളത്.















