ന്യൂഡൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വ്യാഴാഴ്ച ദില്ലി സർവ്വകലാശാല തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആര്യൻ മാൻ, ഗോവിന്ദ് തൻവർ, കുനാൽ ചൗധരി, ദീപിക ഝാ എന്നിവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് എബിവിപി പാനലിൽ നിന്ന് മത്സരിക്കും.
ദില്ലി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വിദ്യാർത്ഥികളുടെ സമഗ്രവികസനം ഉറപ്പുവരുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉദാത്തമായ പങ്ക് വഹിച്ചിട്ടുള്ള എബിവിപി ഈ തവണയും മികച്ച വിജയം കരസ്ഥമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
തിരഞ്ഞെടുപ്പ് വിജയിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ എത്രയും പെട്ടെന്ന് ദൂരീകരിച്ച് ദില്ലി സർവ്വകലാശാലയെ ശ്രേഷ്ഠമാക്കി തീർക്കും എന്നാണ് എബിവിപി വാഗ്ദാനം.
ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് എബിവിപി സ്ഥാനാർഥികൾക്കും വിജയാശംസകൾ നേരുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു . സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും വിദ്യാർത്ഥികളുടെ സമഗ്രവികസനം ഉറപ്പുവരുന്നതിനും എബിവിപി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു .
എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ദില്ലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട് എന്നും അവരുടെ സമഗ്ര വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിഭാവനം ചെയ്ത പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എബിവിപി യെ നാലിൽ നാല് സീറ്റുകളിലും വിജയിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.















