പാലക്കാട്: ലോക റെക്കോർഡ് നേടിയ ഖുർആൻ കാലിഗ്രഫി, പാലക്കാട് സ്വദേശി ചതിയിലൂടെ കൈവശപ്പെടുത്തിയെന്നും മറിച്ചുവിറ്റെന്നുമുള്ള ആരോപണം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാകാരൻ മുഹമ്മദ് ദിലീഫാണ് ആലത്തൂർ സ്വദേശി ജംഷീർ വടഗിരിയാലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പത്ത് മാസം മുൻപ് ദുബായിലെ സർക്കാർ തലത്തിലുള്ളവർക്ക് കൈമാറാമെന്ന് പറഞ്ഞാണ് ജംഷീർ ഖുർആൻ വാങ്ങിയത്. ഇത് പിന്നീട് മറ്റൊരാൾക്ക് 24 ലക്ഷം രൂപയ്‌ക്ക് മറിച്ചു വിറ്റതായി അറിയാൻ കഴിഞ്ഞെന്നും മുഹമ്മദ് ദിലീഫ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യന്ത്രിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. ദുബായിലും നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ദിലീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.















