തിരുവനന്തപുരം: ശാസ്തമംഗലത്തെ ആലിബാബ&41 ഡിഷസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ. തൊളിക്കോട് തുരുത്തി സ്വദേശികളായ ഉനൈസും ഭാര്യയും സുഹൃത്തുക്കളുമാണ് ചികിത്സയിലുള്ളത്.
രാത്രി 11 മണിയോടെയാണ് ഹോട്ടലിൽ നിന്നും അൽഫാമും ഫ്രൈഡ് ചിക്കനും കഴിച്ചതെന്ന് ഉനൈസ് പറഞ്ഞു. പിറ്റേദിവസം രാവിലെ മുതൽ എല്ലാവർക്കും വയറുവേദനയും ഛർദ്ദിയും വയറിളക്കവും തുടങ്ങി. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങത്തിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പുരോഗതിയുണ്ടായില്ല. തുടർന്ന് വട്ടപ്പാറയിലെ എസ് യുടി ആശുപ്ത്രിയിൽ എത്തി അഡ്മിറ്റായി. മൂന്ന് ദിവസത്തോളം എല്ലാവരും ഐസിയുവിൽ ആയിരുന്നു. ഭക്ഷണത്തിൽ നിന്നും ബാക്ടരീയ ഇൻഫെക്ഷൻ ആയെന്നും ഉനൈസ് പറഞ്ഞു.
ഹോട്ടലുടമ പണം നൽകി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു. നഗരസഭയിലും പൊലീസിലും ഉനൈസ് പരാതി നൽകിയിട്ടുണ്ട്.















