തിരുവനന്തപുരം: ജന്മാഷ്ടമി ദിനമായ സെപ്തംബർ 14 ന് ബാലഗോകുലം കേരളത്തില്‍ 11,500 ശോഭായാത്രകള്‍ സംഘടിപ്പിക്കും. ശോഭായാത്രകളില്‍ അഞ്ചുലക്ഷം കുട്ടികള്‍ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികള്‍ കൃഷ്ണവേഷം കെട്ടും. ‘ ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ ‘ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊച്ചി, കൊല്ലം, കോട്ടയം,ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.
ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം. എ. കൃഷ്ണന്‍ കൊച്ചിയിലും സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ തിരുവനന്തപുരത്തും പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍ കോട്ടയത്തും ട്രഷറര്‍ പി അനില്‍കുമാര്‍ കൊല്ലത്തും പങ്കെടുക്കും.















