ന്യൂഡൽഹി: വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കാര്യം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിൽ. ഫ്രാൻസിലെ ദസാൾട്ട് ഏവിയേഷനും ഇന്ത്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളും ചേർന്ന് നിർമ്മിക്കുന്ന റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദേശം വ്യോമസേന പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നു. വരുന്ന ആഴ്ചകളിൽ നടക്കുന്ന പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ വിഷയം പരിഗണിക്കും.
പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും ഇത്. രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം. നിലവിൽ 35 റഫേൽ ജറ്റുകളാണ് വ്യോമസേനയുടെ ഭാഗമായുള്ളത്. കരാർ നടപ്പാക്കുന്നതോടു കൂടി ഇത് 150 ആയി ഉയരും. ഇതിന് പുറമേ നാവികസേന റാഫേൽ-എം ജെറ്റിന്റെ 36 മറൈൻ പതിപ്പുകൾക്ക് കൂടി പ്രതിരോധ മന്ത്രാലയം ഓർഡർ ചെയ്തിട്ടുണ്ട്. കൂടാതെ 180 എൽസിഎ മാർക്ക് 1എ ജെറ്റുകൾക്കും കരാറായിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ ചൈനീസ് PL-15 മിസൈലുകളെ ചാമ്പലാക്കാൻ റഫേൽ സുപ്രധാന പങ്കാണ് വഹിച്ചത്. തൊട്ടുപിന്നാലെയാണ് കൂടുതൽ റാഫേൽ വാങ്ങാനുള്ള നിർദ്ദേശം. പാകിസ്ഥാനിലെ സൈനിക, തീവ്രവാദ ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഉപയോഗിച്ചിരുന്നു മിസൈലുകളേക്കാൽ പ്രഹശേഷിയുള്ള ദീർഘദൂര എയർ-ടു-ഗ്രൗണ്ട് മിസൈലുകൾ പുതിയ റഫേലുണ്ടാകും. ഹൈദരാബാദിൽ റഫാൽ ജെറ്റുകളിൽ ഉപയോഗിക്കുന്ന എം-88 എഞ്ചിനുകൾക്കായി മെയിന്റനൻസ് സെന്റർ സ്ഥാപിക്കാനും ദസാൾട്ട് ഏവിയേഷൻ പദ്ധതിയുണ്ട്.















