ഇംഫാൽ: ഓപ്പറേഷൻ സിന്ദൂറിലെ വീരനായകരിൽ ഒരാളായ വീരചക്ര സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് ആദരവുമായി ആർഎസ്എസ്. ഇംഫാൽ ഈസ്റ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആർഎസ്എസ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് ആദരമർപ്പിച്ചത്. ആർഎസ്എസ് അസം ക്ഷേത്ര കാര്യവാഹ് രജെന്‍ സിംഗ്, പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി എന്നിവരാണ് ആദരിച്ചത്.
റിസ്വാന്റെ അച്ഛന്‍ ഹാഫിസുദ്ദീന്‍ മാലിക്, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുമായി അവര്‍ സംസാരിച്ചു. സൈന്യത്തിന്റെ കൂട്ടായ പരിശ്രമത്തിനുള്ള ആദരമാണ് തനിക്ക് ലഭിച്ച ആദരമെന്ന് റിസ്വാൻ മാലിക് പറഞ്ഞു.
വ്യക്തിഗതമായ സുരക്ഷയല്ല, രാജ്യത്തോടുള്ള കടമയാണ് റിസ്വാനെ പോലെയുള്ള ധീരസൈനികരെ നയിക്കുന്നതെന്ന് സുനിൽ മൊഹന്തി പറഞ്ഞു. അസാധാരണമായ ധീരതയാണ് റിസ്വാൻ ഓപ്പറേഷൻ സിന്ദൂറിൽ പ്രകടിപ്പിച്ചത്. കെയ്ഖു ഗ്രാമം ദേശസ്നേഹത്തിന്റെയും ധീരതയുടെയും വിളനിലമാണ്. ഖോങ്ജോം യുദ്ധത്തിൽ പോരാടിയ നിയാമത്തുള്ളയുടെ ഗ്രാമമാണിത്. ആ പരമ്പരയുടെ തുടർച്ചയാണ് റിസ്വാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















