മോസ്റ്റ് വാണ്ടഡ് ക്രിമിനലും തീവ്ര ഇസ്ലാം മതപ്രഭാഷകനുമായ സാക്കീർ നായിക്ക് മാരക രോഗത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്. മലേഷ്യയിലെ പ്രശസ്ത ആശുപത്രിയായ സൺവേ മെഡിക്കൽ സെന്ററിൽ സാക്കീർ നായിക്കിനെ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സാക്കീർ നായിക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
സെപ്തംബർ 2 ആണ് സാക്കീർ നായിക്കിനെ മെഡിക്കൽ ട്രീറ്റ്മെന്റിനായി പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിൽ നിന്നും പുറത്തു വന്ന രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് സക്കീർ നായിക് രോഗ ബാധിതനാണെന്ന് വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുരുതരമായതും ഭേദമാക്കാനാവാത്തതുമായ വൈറൽ രോഗത്തിന് നായിക് ചികിത്സയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരവും നയതന്ത്രപരവുമായ കാരണങ്ങൾ കൊണ്ടാണ് രോഗ വിവരം മറിച്ചു വയ്‌ക്കുന്നത് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.
മലേഷ്യയിലെ അത്യാധുനിക ആശുപത്രികളിൽ ഒന്നാണ് സൺവേ മെഡിക്കൽ സെന്റർ. പകർച്ചവ്യാധികൾ, ഓങ്കോളജി, കാർഡിയോളജി, എച്ച്ഐവി പരിചരണം, മെറ്റബോളിക് ഡിസോർഡേഴ്സ് എന്നിവയിൽ പേരുകേട്ടതാണിത്.
സാക്കീർ അബ്ദുൾ കരീം നായിക് എന്ന വ്യക്തിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്വാലാലംപൂരിലെ പന്തായ് ആശുപത്രിയിൽ നിന്നാണ് റിപ്പോർട്ട്. എന്നാൽ, എയ്ഡ്‌സിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സാക്കീർ നായിക്കിന്റെ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് നിലവിൽ മലേഷ്യയിൽ രാഷ്‌ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് സാക്കീർ നായിക്ക്. 2016 ൽ മലേഷ്യൻ സർക്കാർ സ്ഥിര താമസത്തിന് അനുമതി നൽകി. തീവ്രവാദ ധനസഹായം, വിദ്വേഷ പ്രസംഗം, തീവ്രവാദം തുടങ്ങി നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്.















