കണ്ണൂർ: വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവ അദ്ധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കണ്ണൂർ കുറുവയലിലാണ് അപകമുണ്ടായത്.കൽപ്പറ്റ എൻഎസ്എസ് സ്‌കൂൾ ഐടി അദ്ധ്യാപികയാണ് മരിച്ച ശ്രീനിത.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. ശ്രീനിതയും ഭർത്താവും മക്കളും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്നലെ രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ജിജിലേഷിന്റെയും കുട്ടികളുടെയും പരിക്ക് ഗുരുതരമല്ല.















