തൃശൂർ: പുള്ളിലെ കൊച്ചുവേലായുധന് സിപിഎം വീട് നിർമിച്ചു നൽകുന്ന കാര്യം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാതെ അവഹേളിച്ചെന്ന പറഞ്ഞാണ് സിപിഎം വയോധികന് വീട് നിർമിച്ച് നൽകാൻ മുന്നിട്ടിറങ്ങിയത്.
2022ൽ തെങ്ങ് വീണാണ് കൊച്ചു വേലായുധന്റെ വീട് തകർന്നത്. വർഷങ്ങളായി വാർഡ് മെമ്പർ മുതൽ അങ്ങ് തലയ്‌ക്കൽ വരെ പലപ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ സുരേഷ് ഗോപിയുടെ അപമാനിച്ചെന്ന് പറഞ്ഞാണ് വയോധികന് സിപിഎം വീട് നിർമിച്ച് നൽകുന്നത്. വീട് നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ മന്ത്രി സുരേഷ് ഗോപിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിക്കാം…
‘വലിയ രാഷ്‌ട്രീയ തന്ത്രം എന്ന നിലയ്‌ക്ക് സിപിഎം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം സുരേഷ് ഗോപി നിരസിച്ച നിവേദനം പരിഗണിച്ച് വേലായുധൻ എന്ന ആൾക്ക് വീട് വെച്ച് കൊടുക്കാൻ എടുത്ത തീരുമാനമാണ്. 2022 ൽ എങ്ങാണ്ട് ആണു കാറ്റിൽ തെങ്ങ് വീണു വേലായുധൻ എന്ന ആളുടെ വീട് തകരുന്നത്.. ആലോചിച്ചു നോക്കു വാർഡ് മെമ്പർ, പഞ്ചായത്ത്, വില്ലേജ്, വകുപ്പ് മന്ത്രിമാർ, മുഖ്യമന്ത്രി എന്നിങ്ങനെയുള്ള ക്രമത്തിൽ വേലായുധൻ വിവിധ സ്ഥലങ്ങളിൽ വീടിനുള്ള അപേക്ഷ സമർപ്പിച്ചു കാണും, അല്ലെ? ഈ നീണ്ട രണ്ടു മൂന്നു വർഷക്കാലയളവിൽ ഒരാൾ പോലും ആ നിവേദനം പരിഗണിച്ചില്ല വേണ്ട നടപടിയെടുത്തില്ല. ഇന്ന് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അന്നും ഇന്നും സംസ്ഥാന ഭരണത്തിൽ ഉള്ളത് എന്ന് ഓർക്കണം..
അങ്ങനെ തങ്ങളുടെ കഴിവുകേടിന്റെയും കഴിവില്ലായ്മയുടെയും ഏറ്റവും മികച്ച ഉദാഹരണമായ ഒരു വീടിനുള്ള അപേക്ഷയിൽ രണ്ടുദിവസം മുൻപ് സുരേഷ് ഗോപി നിവേദനം വാങ്ങാതെ ഇരുന്നത് വരെ കല്ലിന് കാറ്റ് പിടിച്ച പോലെ ഇരുന്നിട്ട് ഇന്നു പെട്ടെന്ന് ചാടി വന്നു ഞങ്ങൾ വീട് വെച്ച് കൊടുക്കാം എന്ന് പറയുന്നത് അവനവന്റെ കുഴി തോണ്ടൽ ആയിപോയി കമ്മികളെ’















