കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയായ ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 14 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ 16 കാരനുമായി ബന്ധം സ്ഥാപിച്ചത്.
സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരടക്കം കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. ജില്ലയിലെ പ്രമുഖ യൂത്ത് ലീഗ് നേതാവ്, എഇഒ , ആർപിഎഫ് ഉദ്യോഗസ്ഥൻ തുടങ്ങിയവരും
പ്രതിപ്പട്ടികയിൽ ഉണ്ട്. ഇവരിൽ പലരും ഒളിവിലാണ്. പ്രതികളിൽ എട്ടുപേർ ഇതുവരെ പിടിയിലായിട്ടുണ്ട്.
കഴിഞ്ഞദിവസം പ്രതികളിൽ ഒരാൾ കുട്ടിയുടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്ന ദൃശ്യം മാതാവ് കണ്ടിരുന്നു. സംശയം തോന്നിയ മാതാവ് ചന്ദേര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിനിടയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.
അറസ്റ്റിലായ എട്ടുപേരെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. കാസർകോട് ജില്ലയിലെ ചന്തേര, ചീമേനി, ചിറ്റാരിക്കൽ, വെള്ളരിക്കുണ്ട് നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സി ഐ മാരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.















