കണ്ണൂർ: കൂത്തുപറമ്പിൽ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. ദേവർകോട്ടം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് പുരാതനമായ ക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചത്.
ദേവർകോട്ടം മഹാദേവ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിലൂടെയാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്ന ബൃഹത്തായ പാനീപീഠവും കൃഷ്ണശിലാ വിഗ്രത്തിന്റെ ഭാഗവും കണ്ടെത്തിയത്.
ക്ഷേത്രത്തിലേക്കുള്ള വഴി നിർമിക്കുന്നതിനായി നാട്ടുകാർ വിലയ്‌ക്ക് വാങ്ങിയ 22 സെൻറ് ഭൂമിയിലെ മണ്ണ് നീക്കുന്നതിനിടയാണ് സംഭവം. പ്രശ്നചിന്തയിൽ മുൻപ് ഇവിടെ ശിവക്ഷേത്രമുണ്ടായിരുന്നു എന്ന് തെളിഞ്ഞു. ശിവൻ , പാർവതി, ഗുളികൻ എന്നിവയുടെ സ്ഥാനങ്ങളും ഇവിടെയുണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.















