പാലക്കാട് : വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട് കൽപ്പാത്തിയിൽ നിന്നാണ് നാലു പേരെയും പിടികൂടിയത്.
ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടിയും ഉമേഷും മണ്ണാർക്കാട് സ്വദേശിയായ റാസിക്കും അനീഷും ആണ് പിടിയിലായ പ്രതികൾ. വാഹന പരിശോധനയ്‌ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് പ്രതികളെ പിടികൂടി.
ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്‌ക്ക് വേണ്ടി മലപ്പുറത്തുനിന്ന് വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ നൽകിയ മൊഴി















