വടകര: വടകര വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി ശ്യാംലാൽ ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടിൽപ്പാലം കരിങ്ങാട്‌വെച്ചാണ് വടകര പൊലീസ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്.
ആർജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെകുനി എംടികെ സുരേഷിനെ ഇന്നലെ വില്യാപ്പളളി ടൗണിൽവെച്ച് ശ്യാം ലാൽ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സുരേഷ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.















