ആലപ്പുഴ: അരൂക്കുറ്റിയിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇടിത്തറ വീട്ടിൽ മുരാരി, തുരുത്തിപ്പള്ളി വിട്ടിൽ ഗൗരിശങ്കർ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. സ്കൂൾ വിട്ട് വീട്ടിൽ വന്ന് വസ്ത്രം മാറിയ ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു.
ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.















