കൊച്ചി: സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. തലചായ്‌ക്കാനൊരിടം , സാന്ത്വനസ്പർശം എന്നി പദ്ധതികളാണ് സംയുക്തമായി നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ തലചായ്‌ക്കാനൊരിടം പദ്ധതിയിൽ 100 വീടുകളും , 4 ജില്ലകളിലായി 8 സാന്ത്വനസ്പർശം തെറാപ്പി സെന്ററുകളും നിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എറണാകുളത്തുള്ള കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഇതുമായി ബന്ധപ്പെട്ട ധാരണപത്രം സേവാഭാരതി ഏറ്റുവാങ്ങി.
ആദ്യഘട്ടത്തിൽ കണ്ണൂർ, പത്തനംതിട്ട ജില്ലകളിലായി നാലു സാന്ത്വനസ്പർശം തെറാപ്പി സെന്ററുകളാണ് പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. തലചായ്‌ക്കാനൊരിടം പദ്ധതിയിൽ നിശ്ചയിച്ച 100 വീടുകളിൽ 60% വീടുകൾ പണി പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. ഒക്ടോബർ 2025 ഓടുകൂടി ബാക്കി 40 വീടുകൾ പൂർത്തിയാക്കി കൈമാറുന്ന രീതിയിൽ നിർമാണം പുരോഗമിക്കുകയാണ്.















