തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ മുസ്ലീങ്ങൾക്ക് പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ്. ഇക്ണോമിക്സ് ആൻറ് സ്റ്റാസ്റ്റിക്സ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ചാണ് ഇത്തരം ഒരു ഗ്രൂപ്പുള്ളത്. ഇതര മതങ്ങളുടെ ആഘോഷങ്ങൾക്ക് ആശംസയിടുന്നതിന് പോലും ഗ്രൂപ്പിൽ വിലക്കുണ്ട്. പച്ചവെളിച്ചം ഗ്രൂപ്പിന്റെ തുടർച്ചയെന്ന പോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
ഇക്ണോമിക്സ് ആൻറ് സ്റ്റാസ്റ്റിക്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ പരസ്യമായി മതനിന്ദ നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണം കൂടി ഉയരുന്നത്. ജുലൈ 4 ന് വായനാ ദിനത്തോട് അനുബന്ധിച്ച് ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിലാണ് ഉദ്യോഗസ്ഥയായ ഷംജു ബി. കെ ഹിന്ദു- ക്രൈസ്തവ വിശ്വാസങ്ങളെ പരസ്യമായി അവഹേളിച്ചത്.
‘ പാളയം ജംഗ്ഷനിൽ യേശുവും കൃഷ്ണനും നബിയും ഗോലി കളിച്ചപ്പോൾ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്‌ക്കാൻ നബി ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ മുണ്ടുപൊക്കി കാണിച്ചു. കെട്ടിടത്തിന്റെ മുകളിൽ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു. ഈ നിൽപ്പാണ് പാളയം പള്ളിക്ക് മുന്നിൽ കാണുന്ന ക്രിസ്തു രൂപം,’ എന്നിങ്ങനെയായിരുന്നു വകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിൽ ഷംജുവിന്റെ പ്രസംഗം. ഉദ്യോഗസ്ഥയ്‌ക്കെതിരെ എൻജിഒ സംഘ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇടത് സംഘടനയുടെ മറവിൽ ജിഹാദി അജണ്ട നടപ്പാക്കുന്നു എന്ന് വകുപ്പിലെ ജീവനക്കാർ തന്നെ ആരോപിക്കുന്നുണ്ട്. സർക്കാരും സൈബർ സെൽ വിഷയം പരിശോധിക്കണമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും വകുപ്പിലെ ജീവനക്കാർ ആവശ്യപ്പെട്ടു.















