ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തിൽ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമില്ല. വിനോദ സഞ്ചാര വകുപ്പാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംഘാടകർ.















