എറണാകുളം : നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി നാഷണൽ പീപ്പൾസ് പാർട്ടിയിൽ ലയിക്കുന്നു. നാഷനൽ പീപ്പിൾസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ തോമസ്. കെ. റ്റി. യും നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ വി. വി അഗസ്റ്റിനും ഇത് സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി. കേരള കത്തോലിക്ക കോൺഗ്രസ്സിന്റെ നേതാവും സീറോ മലബാർ സഭയുടെ വ്യക്താവുമായ Dr. ചാക്കോ കാളാംപറമ്പിൽ ഈ ചർച്ചകളിൽ നിർണായകമായ പങ്ക് വഹിച്ചു.
നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ ജേക്കബ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ഗോവിന്ദ്, സംസ്ഥാന സെക്രട്ടറി ശ്രീമതി. ബിന്ദു പിള്ള എന്നിവരും നാഷണൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ശ്രീ CP സുഗതൻ Dr. George Abraham, ജനറൽ സെക്രട്ടറി Ad. Joy Abraham എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
2025 ഒക്ടോബർ മാസത്തിൽ തിരുവനന്തപുരത്തുവച്ച് നാഷനൽ പീപ്പിൾസ് പാർട്ടിയുടെ ദേശീയ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ലയന സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.
ദേശീയ തിരഞ്ഞെടുപ്പു കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചിരിക്കുന്ന ആറുകക്ഷികളിൽ ഒന്നായ നാഷണൽ പീപ്പൾസ് പാർട്ടി ദേശീയ തലത്തിൽ NDA സഖ്യത്തിന്റെ ഭാഗമാണ്.















