തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. ഗർഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. ഐപിഎസ് ഉദ്യോഗസ്ഥയെ കൂടി ക്രൈംബ്രാഞ്ച് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരിട്ടുള്ള പരാതി ലഭിക്കാത്തതിനാൽ മൂന്നാം കക്ഷി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഗർഭഛിദ്രം നടത്തിയ യുവതിയുമായി ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടെങ്കിലും മൊഴി നൽകാൻ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ സഹായം തേടിയത്.
യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാനോ മൊഴി നൽകാനോ യുവതിക്ക് താത്പര്യമില്ലെന്നാണ് വിവരം.















