ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു. 46 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. രാത്രി എട്ടരയോടെയാണ് മരണം സ്ഥിരീകരിച്ചു.
റോബോട്ട് ശൈലിയിലുള്ള നൃത്തച്ചുവടുകളിലൂടെയാണ് റോബോ എന്ന് വിളിപ്പേര് ശങ്കറിന് ലഭിച്ചത്. ഒട്ടനവധി സിനിമകളിലൂടെയും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകപ്രീതി നേടിയെടുക്കാൻ സാധിച്ച താരം കൂടിയാണ് റോബോ ശങ്കർ. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലൂടെയാണ് റോബോ ശങ്കർ ജനശ്രദ്ധനേടിയത്. ടെലിവിഷനിലും സിനിമാ മേഖലയിലും സജീവമായിരുന്നു താരം.
രജനികാന്തിന്റെ’പടയപ്പ’ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിൽ റോബോ ശങ്കർ അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ ‘ഇദർകുത്താനെ ആസൈപട്ടൈ ബാലകുമാര’ എന്നീ ചിത്രത്തിലും പ്രധാന വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.















