പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ 13 കാരനെ കാണാതായി. പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹര്‍ജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്കെന്നു പറഞ്ഞാണ് ഹര്‍ജിത് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാകുകയായിരുന്നു.
സംഭവത്തില്‍ പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായ സമയം കുട്ടി സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നു പോലീസ് പറയുന്നു . കണ്ടു കിട്ടുന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497987148, 9497980607















