വാഷിംഗ്ടൺ: ബലൂച് ലിബറേഷൻ ആർമിയെ ആഗോള ഭീകരസംഘടനയാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. ഐക്യരാഷ്‌ട്ര സഭയിൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവർ പാകിസ്ഥാന്റെ നീക്കത്തെ എതിർത്തു.
ബലൂച് പോരാളികൾക്ക് അൽ ഖ്വയ്ദയോ ഇസ്ലാമിക്ക് സ്റ്റേറ്റോ പോലുള്ള ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് രാജ്യങ്ങളും പ്രമേയത്തെ എതിർത്തത്. ചൈനയുടെ പിന്തുണയോടെയായിരുന്നു പാകിസ്ഥാന്റെ ശ്രമം.
പാക് ഭീകര നേതാക്കൾക്കെതിരായ ഇന്ത്യ-യുഎസ് നീക്കങ്ങൾക്ക് യുഎന്നിൽ തടയിട്ടിരുന്നത് ചൈനയാണ്. അതേ മാർഗമാണ് യുഎസ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാജിദ് മിർ, ഷാഹിദ് മെഹ്മൂദ്, തൽഹ സയീദ് തുടങ്ങി നിരവധി ലഷ്കർ-ഇ-തൊയ്ബ ഭീകരരെ ആഗോള ഭീകരരുടെ പട്ടികയിൽ നിന്നും പുറത്താണ്. ഓപ്പറേഷൻ സിന്ദൂറിൽ ബഹവൽപൂരിൽ കൊല്ലപ്പെട്ട അബ്ദുൾ റൗഫ് അസ്ഗറിനെ ഭീകരനായി പ്രഖ്യാപിക്കണം എന്ന് 2023ൽ ഇന്ത്യയും യുഎസും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ കാര്യത്തിൽ എല്ലാം തടസ്സവാദം ഉന്നയിച്ചത് ചൈനയായിരുന്നു.















